ബോക്സ്ഓഫിസിൽ വൻ മുന്നേറ്റം തുടരുന്ന ഹിന്ദി ചിത്രം ‘ദൃശ്യം: ദ് കൺക്ലൂഷൻ’ കണ്ട് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അഭിനന്ദിച്ച താരം, ജനപ്രിയമായ ഒരു സിനിമാ യാത്രയ്ക്ക് അനുയോജ്യമായ പരിസമാപ്തി ഒരുക്കിയതിൽ സന്തോഷം പ്രകടിപ്പിച്ചു.
‘ദൃശ്യം: ദ് കൺക്ലൂഷൻ’ കണ്ടുവെന്നും ഏറെ ജനപ്രീതി നേടിയ ഈ യാത്രയ്ക്ക് മികച്ചൊരു അവസാനം കണ്ടെത്തിയ രീതിയെ അഭിനന്ദിക്കുന്നുവെന്നും മോഹൻലാൽ പ്രതികരിച്ചു. ......
ഗുവാഹത്തി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് (ഇ.വി.എം) പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇ.വി.എം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാരുകൾ രാജിവച്ച് ബാലറ്റ് പേപ്പറിലൂടെ വീണ്ടും ജനവിധി തേടാൻ തയ്യാറായാൽ ഈ രീതിയിലേക്ക് മടങ്ങുന്നതിനെ പിന്തുണയ്ക്കാമെന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളി.
കേരളം, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇ.വി.എം വഴി നടന്ന തെരഞ്ഞെടുപ്പുകളിലൂടെയാണ് കോൺഗ്രസ് അധികാരത്തിലെത്തിയതെന്ന് ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി. ......
ജനീവ: ജനീവ സമാധാന ഫോറത്തിന്റെ (Geneva Peace Forum) ഉദ്ഘാടന സമ്മേളനത്തിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സ്വാലിഹ് അൽ ഖുലൈഫി പങ്കെടുത്തു. ......
കെയ്റോ: ഈജിപ്തിൽ ഖത്തർ ചാരിറ്റിയുടെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഖത്തർ ചാരിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ശൈഖ് ഹമദ് ബിൻ നാസർ ജാസിം അൽഥാനി, ഈജിപ്ഷ്യൻ സാമുഹ്യ സുരക്ഷാ മന്ത്രി ഡോ. ......
ജ്യോതിഷ വിശ്വാസമനുസരിച്ച് ആത്മവിശ്വാസം, അധികാരം, നേതൃപാടവം, അംഗീകാരം എന്നിവയുടെ പ്രതീകമാണ് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ. ഒക്ടോബർ 11ന് സൂര്യൻ ചിത്തിര നക്ഷത്രത്തിലേക്ക് പ്രവേശിച്ചതോടെ ചില രാശിക്കാർക്ക് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് ജ്യോതിഷ പ്രവചനം. ......
ന്യൂഡൽഹി: അർബുദ മരുന്നുകളുടെ പരമാവധി വിൽപ്പനവിലയിൽ ലാഭം 30 ശതമാനമായി പരിമിതപ്പെടുത്തിയതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ, ഈ നടപടി മാത്രം മതിയാകില്ലെന്ന് നിരീക്ഷിച്ച കോടതി, മറ്റു മരുന്നുകളുടെ ലാഭത്തിനും നിയന്ത്രണം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് ചോദിച്ചു. ......

കൊച്ചി : ക്രിയേറ്റീവ് വർക്ക്ഷോപ്പ് ഹൂസ്റ്റൺ എന്ന ബാനറിൽ സൗമ്യ ഫിലിപ്പ്, ഫിലിപ്പ് ബേണിംഗ് ഹിൽ എന്നിവർ ചേർന്ന് നിർമ്മിച്ച "പ്ലാൻ " എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു.
വൈ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ സംവിധായകനും നടനും നിർമ്മാതാവുമായ മേജർ രവി നടൻ വെട്ടുകിളി പ്രകാശന് ചിത്രത്തിന്റെ മ്യൂസിക്ക് സീഡി നൽകി ഓഡിയോ പ്രകാശനം നിർവ്വഹിച്ചു. ചടങ്ങിൽ ജോർജ്ജ് കിളിയാര, കണ്ണൻ താമരക്കുളം,പ്രദീപ് വള്ളുവനാടൻ, കെ.എസ് പ്രസാദ്, മായാ കൃഷ്ണ, ഷിബു ദിവാകരൻ, ഫിലിപ്പ് ബേണിംഗ് ഹിൽ, സുധീർ സാലി, ദിനോ സണ്ണി, സൂരജ് പോപ്പ്, ധനു ദേവിക, നന്ദ ജയദേവൻ, ശ്രീ ശങ്കർ എന്നിവർ പങ്കെടുത്തു.
ഫിലിപ്പ് ബേണിംഗ് ഹിൽ, സുധീർ സാലി എന്നിവർ രചനയും സംവിധാനവും നിർവ്വഹിച്ച ഫാമിലി ത്രില്ലർ ചിത്രമായ യൂത്തിന്റെ പ്ലാനിൽ ഇംഗ്ലീഷ്, ഹിന്ദി ഗാനങ്ങൾ ഉൾപ്പെടെ അഞ്ച് ഗാനങ്ങളാണുള്ളത്.
വിനീത് ശ്രീനിവാസന്റെ മെലഡിയും സയനോര ഫിലിപ്പിന്റെ ഇംഗ്ലീഷ് പോപ്പും അഫ്സൽ ഇസ്മയിലിന്റെ ആദ്യ ഹിന്ദി ഗാനവും കൊച്ചിയിലെ ക്ലബ്ബ് സംഗീത വേദികളിലൂടെ ശ്രദ്ധേയനായ ദീപക് നായരുടെ ഇംഗ്ലീഷ് റാപ്പും സ്റ്റാർ സിംഗർ ഫെയിം നന്ദ ജയദേവന്റെ ഗാനവും ആസ്വാദകരെ തൃപ്തിപ്പെടുത്തുന്നതാണ്.
റോബിൻ പള്ളുരുത്തി, ശ്രീകാന്ത് അശോകൻ ,ശരത് ചന്ദ്രൻ , ശൈല പി.കെ എന്നിവർ ഗാന രചന നിർവഹിച്ച ചിത്രത്തിന്റെ സംഗീതം ശ്രീ ശങ്കർ.
ദിനോ സണ്ണി, സൂരജ് പോപ്പ്, ധനു ദേവിക, വെട്ടുകിളി പ്രകാശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ......
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ആ സ്ഥാനത്തുനിന്ന് മാറ്റുന്നതിനായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ സ്റ്റിങ് ഓപ്പറേഷൻ നടത്തിയെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി എച്ച്.ഡി. ......
ന്യൂഡൽഹി: കനത്ത പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് സിജെപി നേതാക്കളും പ്രവർത്തകരും ജന്തർ മന്തറിൽ പ്രവേശിച്ചു. സമീപത്തെ ജെഡിയു ഓഫിസിന്റെ ഗേറ്റിനു മുകളിലൂടെ ചാടിയാണ് പ്രവർത്തകർ പ്രതിഷേധവേദിക്കുള്ളിൽ കടന്നത്. ......